ദൈവം സ്‌നേഹപൂര്‍വ്വമായ ബന്ധം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മളുമായി സ്‌നേഹപൂര്‍വ്വകമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.താല്പര്യങ്ങളുടെയും കണക്കുകൂട്ടലുകളുടെയും യുക്തികള്‍ക്ക് അപ്പുറത്തേക്ക് പോകണം എന്നാണ് ദൈവം നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ നമുക്ക് ഇത് നമ്മുടെ സ്വന്തം കഴിവില്‍ ചെയ്യാന്‍ കഴിയില്ല. പക്വതയെത്തിയ വിശ്വാസത്തിലേക്കാണ് കത്തോലിക്കര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ സ്വാര്‍ത്ഥതാല്പര്യങ്ങളെ വി്ട്ടുപേക്ഷിക്കുക. വിശുദ്ധ യോഹന്നാന്‍ ആറാം അധ്യായം 24-35 തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ വചനസന്ദേശം.

അപ്പം ഭ്ക്ഷിച്ച് സംതൃപ്തരായതുകൊണ്ടല്ലേ നിങ്ങളെന്നെ അന്വേഷിച്ചത് എന്നാണ് ക്രിസ്തു ശിഷ്യരോട് ചോദിച്ചത്. ഇവിടെ നമുക്ക് ഒരു ചോദ്യം നമ്മോട് തന്നെ ചോദിക്കാന്‍ കഴിയണം. എന്തുകൊണ്ടാണ് നാം കര്‍ത്താവിനെ അന്വേഷിക്കുന്നത്? എന്താണ് എന്റെ വിശ്വാസത്തിന്റെ ലക്ഷ്യം? ഇതിനെ വിവേചിച്ചറിയാന്‍ നമുക്ക് കഴിയണം. ജീവിതത്തില്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍ നാം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

നാം നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ദൈവത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.പ്രശ്‌നം പരിഹരിക്കാന്‍.. എന്നാല്‍ ഒരിക്കലും നമുക്ക് നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങളെ കീഴടക്കാന്‍ കഴിയുന്നില്ല. ദൈവവുമായുളള ബന്ധത്തില്‍ നമ്മുടെ മുന്‍ഗണന പലപ്പോഴും നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങളാണ്. നമ്മുടെ ആവശ്യങ്ങള്‍ ദൈവഹൃദയത്തിന് മുമ്പില്‍ സമര്‍പ്പിക്കുക എന്നത് ശരിയായ രീതിയാണ്. എന്നാല്‍ ദൈവം നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം പ്രവൃത്തിക്കാന്‍ കഴിയുന്നവനാണ്.

സ്‌നേഹത്തിന്റെ ബന്ധത്തില്‍ നമ്മോടൊപ്പം നിലനില്‍ക്കാനാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും സ്വാര്‍ത്ഥമല്ല. അത് സ്വതന്ത്രമാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.