ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആഗ്രഹമുണ്ടോ… ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ദൈവത്തിന് നമ്മെക്കുറിച്ച് പ്രീതിയുണ്ടോ? ദൈവം നമ്മില്‍ പ്രസാദിക്കുന്നുണ്ടോ ? ദൈവം എങ്ങനെയുള്ളവരിലാണ് പ്രസാദിക്കുന്നത്? ഇതാ തിരുവചനം ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുന്നുണ്ട്.

ജഡികതാല്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്‌റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിന് കീഴ്‌പ്പെടുന്നില്ല. കീഴ്‌പ്പെടാന്‍ അതിന് സാധിക്കുകയുമില്ല. ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആ്ത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളതല്ല.( റോമ 8:-7-9)

ദൈവത്തിന്റെ പ്രീതിയാണ് നാം അന്വേഷിക്കുന്നതെങ്കില്‍ നമ്മള്‍ ജഡികതാല്പര്യങ്ങളില്‍ നിന്ന് അകന്നുനിന്നേ തീരൂ. ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നവര്‍ക്ക്, ശരീരത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ദൈവത്തിന്റെ പ്രീതി നേടാന്‍ കഴിയുകയില്ല. ദൈവത്തിന്റെ ആത്മാവ് നമ്മില്‍ ഭരണം നടത്തട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.