ദൈവമേ എന്റെയടുത്തു വേഗം വരണമേയെന്ന് പ്രാര്‍ത്ഥിക്കാം

ദൈവത്തിന്റെ ഇടപെടല്‍ ജീവിതത്തില്‍ ആരാണ് ആഗ്രഹിക്കാത്തത്? നിസ്സഹായതകളില്‍, ദൗര്‍ബല്യങ്ങളില്‍, ബലഹീനതകളില്‍ എല്ലാം ദൈവമേ നീയൊന്ന് വേഗം വന്നിരുന്നുവെങ്കിലെന്ന്… നീയെന്റെ അവസ്ഥയില്‍ ഇടപ്പെട്ടിരുന്നുവെങ്കിലെന്ന് എത്രയോ തവണ ആഗ്രഹിച്ചുപോയിട്ടുളളവരാണ് നാം ഓരോരുത്തരും.

വ്യക്തികള്‍ വരാന്‍ വൈകുമ്പോള്‍ പോലും നാം അസ്വസ്ഥരാകുന്നുവെങ്കില്‍ ദൈവത്തിന്റെ കടന്നുവരവ് വൈകുമ്പോള്‍ എത്രയധികമായിട്ടായിരിക്കും നാം അസ്വസ്ഥരാവുക. ഇത്തരം അനിശ്ചിതത്വങ്ങള്‍ നേരിടുമ്പോള്‍ നാം എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. സങ്കീര്‍ത്തനങ്ങള്‍ 70:1 മുതല്ക്കുള്ള തിരുവചനങ്ങള്‍ അത്തരമൊരു പ്രാര്‍ത്ഥനയാണ്.

ദൈവമേ എ്‌ന്നെ മോചിപ്പിക്കാന്‍ ദയ തോന്നണമേ. കര്‍ത്താവേ എന്നെ സഹായിക്കാന്‍ വേഗം വരണമേ. എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ. എനിക്ക് ദ്രോഹമാലോചിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ…. ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്. എന്റെയടുത്ത് വേഗം വരണമേ. അങ്ങ് എന്റെ സഹായകനും വിമോചകനും ആണ്. കര്‍ത്താവേ വൈകരുതേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.