അപ്രതീക്ഷിതമായും ദൈവത്തിന് നമ്മോട് സംസാരിക്കാന്‍ കഴിയും: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ അപ്രതീക്ഷിത നിമിഷങ്ങളിലും ദൈവത്തിന നമ്മോട് സംസാരിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാം ശ്രദ്ധയോടെയിരിക്കുകയാണെങ്കില്‍ അവിടുന്ന് നമ്മുടെ ഹൃദയങ്ങളോട് സംസാരിക്കുന്നത് കേള്‍ക്കാന്‍ കഴിയും. അതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കൊരു ഉപദേശം നല്കാം, അപ്രതീക്ഷിത നിമിഷങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക.ദൈവം നമ്മോട് സംസാരിക്കും. ഇന്നലെ പൊതുദര്‍ശനവേളയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഹൃദയത്തെ ശ്രവിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്, ഏതിനെക്കുറിച്ചെങ്കിലുമൊക്കെ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ വിവേചനത്തോടെ പെരുമാറാന്‍ അത് ആവശ്യമാണ്, നാം ടെലിവിഷനും റേഡിയോയും മൊബൈല്‍ ഫോണും ഒക്കെ ശ്രദ്ധിക്കുന്നു,ശ്രവിക്കുന്നു.പക്ഷേ ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ എപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ കേട്ടിട്ടുണ്ടോ? നല്ല തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ നിശ്ചയമായും ഹൃദയത്തെ ശ്രവിക്കണം.

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ജീവിതകഥയുംപാപ്പ ഉദാഹരിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ചായിരുന്നു ഇന്നലെ പാപ്പായുടെ പൊതുദര്‍ശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ വത്തിക്കാന്‍ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തിലായിരുന്നു ജനറല്‍ ഓഡിയന്‍സ് നടന്നിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.