ആര്‍ച്ച് ബിഷപ് സൂസൈപാക്യത്തിന്റേത് വേദപുസ്തകത്തില്‍ നിന്ന് സാംശീകരിച്ച നന്മ: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: ദൈവം കൂടെയുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ് ഡോ സൂസൈപാക്യമെന്നും വേദപുസ്തകത്തില്‍ നിന്ന് സാംശീകരിച്ച നന്മയാണ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യത്തിന്റേതെന്നും സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആര്‍ച്ച് ബിഷപ് സൂസൈപാക്യത്തിന്റെ പൗരോഹിത്യസുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാബലി മധ്യേ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ദൈവം ഒരുക്കിയ ഇടയശ്രേഷ്ഠനാണ് ആര്‍ച്ച് ബിഷപ് സൂസൈപാക്യം. സ്‌നേഹിതന്‍ യജമാനന്റെ മനസ്സ് സ്വന്തമാക്കുന്നു. കെസിബിസി അധ്യക്ഷനായിരുന്നപ്പോള്‍ സഭയെ കണ്ണിലെ കൃഷ്ണമണിപോലെ അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് അനുസ്മരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.