ഗോള്‍ഫ് മാസ്‌ററേഴ്‌സ് ചാമ്പ്യന്‍ ആയ സ്‌കോട്ടീ ഷെഫഌ തന്റെ വിശ്വാസസാക്ഷ്യം വെളിപ്പെടുത്തിയത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ദൈവത്തെ മഹത്വപ്പെടുത്തിയും എല്ലാവിജയങ്ങളും ദൈവത്തിന്റെ കൃപയാണെന്നുമാണ് 26 കാരനായ സ്‌കോട്ടിയുടെ വാക്കുകള്‍.ദൈവത്തെ മഹത്വപ്പെടുത്താന്‍വേണ്ടിയാണ് താനെല്ലാം ചെയ്യുന്നത്. ഞാനിപ്പോള്‍ ഇവിടെയായിരിക്കുന്നതും ദൈവകൃപയാലാണ്.
ഭാര്യയാണ് തന്നെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതെന്നും പങ്കുവയ്ക്കാന്‍ അദ്ദേഹം മറന്നില്ല.