ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ചെറുതാണെങ്കിലും സാരമില്ല ഫലം കിട്ടാതെ പോകില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ചെറുതായിക്കോട്ടെ അവ സാവധാനമാണെങ്കിലും ഫലം തരാതിരിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

കാഴ്ചയില്‍ നമ്മുടെ പ്രവൃത്തികള്‍ വളരെ നിസ്സാരവും ചെറുതുമായിരിക്കും. എന്നാല്‍ അവയെല്ലാം ദൈവത്തിന് വേണ്ടി എളിമയോടെ ചെയ്യുന്നതാകുമ്പോള്‍ സാവധാനമാണെങ്കിലും അവ ഫലം തരാതിരിക്കില്ല. ദൈവത്തിന്റെ സ്‌നേഹത്തില്‍ ശരണം വയ്ക്കണം എന്നാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ നല്ലപ്രവൃത്തികളിലൂടെ ആ സ്‌നേഹം പ്രകടമാകുന്നു. സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് നമ്മോടു തന്നെയും യാഥാര്‍ത്ഥ്യത്തോടും പുതിയ വീക്ഷണം ഉണ്ടായിരിക്കണം എന്നാണ്.

കാണുന്നതിനപ്പുറമുള്ള കാഴ്ചയുണ്ടായിരിക്കുക. വലിയൊരു കണ്ണുണ്ടായിരിക്കുക. അതായത് ദൈവസാന്നിധ്യം എല്ലായിടത്തും കാണുക. ചെറിയ പ്രവൃത്തികള്‍ ചിലപ്പോള്‍ ഒളിഞ്ഞിരുന്നേക്കാം. ദൃശ്യമാകണം എന്നുമില്ല, എന്നാല്‍ കടുകുമണിയുടെ ഉപമയിലേതുപോലെ അവ വളര്‍ന്നുപന്തലിക്കും. ഇതാണ് ദൈവശരണം. ഓരോ ദിവസവും ക്ഷമയോടെ മുന്നോട്ടുപോകാന്‍ ശക്തി നമുക്ക് ലഭിക്കുന്നത് ഇതിലൂടെയാണ്.

നല്ലതുവിതയ്ക്കുക, ഫലം കൊയ്യാം.പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.