ദു:ഖവെള്ളി; വത്തിക്കാനിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ഇത്തവണ രചിച്ചിരിക്കുന്നത് കുട്ടികളും കൗമാരക്കാരും

വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ദു:ഖവെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥന രചിച്ചിരിക്കുന്നത് 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികളും കൗമാരക്കാരുമായിരിക്കും.

പ്രാര്‍ത്ഥന വളരെ ലളിതവും എന്നാല്‍ വിവേചനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും എതിരെയുള്ള ഓര്‍മ്മപ്പെടുത്തല്‍ ഉള്ളവയുമായിരിക്കും. കഴിഞ്ഞവര്‍ഷം പ്രസ്തുത പ്രാര്‍ത്ഥന രചിച്ചത് ജയില്‍വാസികളും അവരുടെ കുടുംബാംഗങ്ങളും പ്രിസണ്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ടവരുമായിരുന്നു. പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാര്‍മ്മികനായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ ജയിലിലായിരിക്കും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യതയെന്നും വിവരമുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമായിരിക്കും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുകയുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.