ജെറുസലേം: വിശുദ്ധനാട്ടിലെ ക്രൈസ്തവരെ സഹായിക്കാനായി ഇത്തവണയു പതിവുപോലെ ദു:ഖവെളളിയാഴ്ചയിലെ സ്‌തോത്രക്കാഴ്ച ഉപയോഗിക്കും. പ്രോ ടെറാ സാന്‍ങ്ത എന്നാണ് ഈ സ്‌തോത്രക്കാഴ്ച അറിയപ്പെടുന്നത്.
1974 മുതല്‍ക്കാണ് ഇങ്ങനെയൊരു പതിവ് സഭയില്‍ ആരംഭിച്ചത്. പോള്‍ ആറാമന്‍ പാപ്പയായിരുന്നു ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതനുസരിച്ച് ലോകമെങ്ങുമുള്ള ഇടവകകളിലെ ദു:ഖവെള്ളിയാഴ്ച കിട്ടുന്ന സ്‌തോത്രക്കാഴ്ച വിശുദ്്ധനാട്ടിലെ ക്രൈസ്തവരെ സഹായിക്കുന്നതിനായി നല്കും.
സ്‌തോത്രക്കാഴ്ചയുടെ 65 ശതമാനം ഫ്രാന്‍സിസ്‌ക്കന്‍ കസ്റ്റഡി ഓ്ഫ് ദ ഹോളി ലാന്റിന് ലഭിക്കും. ശേഷിക്കുന്ന 35 ശതമാനം പൗരസ്ത്യസഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിക്കും.