കൊന്തയും കുരിശുമില്ലാതെ യാത്രയില്ല: യുഎസ് ഒളിംപിക് ജിംനാസ്റ്റ് ഗ്രേസിന്റെ വിശ്വാസ ജീവിതസാക്ഷ്യം

കത്തോലിക്കാ വിശ്വാസം അടിയറവയ്ക്കാനോ കൊന്തയും കുരിശും ഉപേക്ഷിച്ച് എവിടേയ്‌ക്കെങ്കിലും യാത്ര പോകാനോ ഗ്രേസ് തയ്യാറല്ല. ഗ്രേസിന്റെ ഹൃദയത്തുടിപ്പാണ് കൊന്ത. വല്യമ്മ നല്കിയതാണ് കുരിശ് എന്ന പ്രത്യേകതയുമുണ്ട്.

എപ്പോഴും മോളുടെ കയ്യില്‍ ഇവ രണ്ടുമുണ്ടാകും. ശാന്തതയും സമാധാനവും തനിക്ക് ഇതുവഴി ലഭിക്കുന്നുണ്ടെന്നാണ് അവള്‍ പറയുന്നത്. ഗ്രേസിന്റെ അമ്മ സാന്‍ഡി പറയുന്നു. ഈ ജൂലൈയില്‍ നടക്കാന്‍ പോകുന്ന ടോക്കിയോ സമ്മര്‍ ഒളിപിംക്‌സ് ഗെയിമില്‍ മത്സരിക്കുന്ന ആറു സ്ത്രീകളിലൊരാളാണ് പതിനെട്ടുകാരിയായ ഗ്രേസ്. പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന കുടുംബമാണ് ഗ്രേസിന്റേത്. തന്റെ കായിക ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രധാനപങ്കുണ്ടെന്നും അവള്‍ പറയുന്നു.

2019 യുഎസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ ഗ്രേസും കുടുംബവും പ്രത്യേകമായ മാധ്യസ്ഥം തേടിയത് വിശുദ്ധ ഫിലോമിനയോടായിരുന്നു. ആ മത്സരത്തില്‍ ഓടുമെഡലാണ് ഗ്രേസിന് ലഭിച്ചത്. ദൈവമാണ് തനിക്ക് ഈ കഴിവുനല്കിയതെന്ന് ഗ്രേസ് ഉറച്ചുവിശ്വസിക്കുന്നു. ഞാനൊരിക്കലും ഇത് പാഴാക്കുകയില്ല. അവള്‍ പറയുന്നു.

മത്സരങ്ങള്‍ക്ക് പോകുമ്പോഴും ദേവാലയത്തില്‍ പോകാതിരിക്കാനാവില്ല ഗ്രേസിന്, സമീപത്തുള്ള ഏതെങ്കിലും ദേവാലയം കണ്ടെത്തി അവിടെ പ്രാര്‍ത്ഥിച്ചിട്ടേ മത്സരത്തിനിറങ്ങൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.