ഗ്രേറ്റ് ബ്രിട്ടന് പുതിയ ന്യൂണ്‍ഷ്യോ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ആര്‍ച്ച് ബിഷപ് ക്ലൗഡിയോ ഗുഗെറോറ്റിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2015 മുതല്‍ ഉക്രൈന്റെ ന്യൂണ്‍ഷ്യോയായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ജോര്‍ജിയ, അര്‍മേനിയ, അസെര്‍ബെജാന്‍, ബെലാറസ് എന്നിവിടങ്ങളിലും പാപ്പായുടെ പ്രതിനിധിയായി സേവനം ചെയ്തിട്ടുണ്ട്.

ആര്‍ച്ച് ബിഷപ് എഡ്വേര്‍ഡ് ആദംസ് 75 വയസായതിനെ തുടര്‍ന്ന് റിട്ടയര്‍മെന്റായതുകൊണ്ടാണ് പുതിയ നിയമനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.