ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിടുതല്‍ ധ്യാനം

പ്രസ്റ്റണ്‍: റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളിനോട് ഒരുക്കമായും രൂപതാസ്ഥാപന ദിനത്തോട് അനുബന്ധിച്ചും
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിടുതല്‍ ധ്യാനം നടത്തുന്നു. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നിന്ന് ലൈവ് സ്ട്രീമിങ് വഴി പങ്കെടുക്കാവുന്ന ധ്യാനം ജൂലൈ 10 മുതല്‍ 12 വരെ തീയതികളില്‍ രാവിലെ 11.30മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയായിരിക്കും നടത്തപ്പെടുന്നത്.

മലയാളത്തിലുള്ള ഈ ധ്യാനം ഡിവൈന്‍ യൂകെ യൂട്യൂബ് ചാനല്‍ വഴി ലഭ്യമാണ്. എല്ലാവരും ഈ ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിക്കുന്നു.

ജൂലൈ 13 നാണ് റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍. കര്‍മ്മലമാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ 16 നാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായത്. 2016 ല്‍ ആയിരുന്നു സ്ഥാപനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.