ലോകപ്രശസ്തരായ 19 സുവിശേഷ പ്രഘോഷകരെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദവുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

പ്രസ്റ്റണ്‍: ലോകമെങ്ങും അറിയപ്പെടുന്ന പ്രശസ്തരായ 19 സുവിശേഷപ്രഘോഷകരെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് സുവിശേഷപ്രഘോഷണരംഗത്ത് പുതിയൊരു തുടക്കം കുറിക്കുകയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത. രൂപതയിലെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു വേദി രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സുവിശേഷത്തിന്റെ ആനന്ദം എന്നാണ് ഈ പ്രോഗ്രാമിന് നല്കിയിരിക്കുന്ന പേര്. ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ഓണ്‍ലൈനില്‍ സംഗമത്തില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമനിക് വാളന്മനാല്‍, ഫാ. ഡാനിയേല്‍പൂവണ്ണത്തില്‍, ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍,സാബു ആറുത്തൊട്ടി, ഡോ. ജോണ്‍ ഡി. സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റിയന്‍ താന്നിക്കല്‍, റെജി കൊട്ടാരം, സന്തോഷ് ടി,സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്യും. സുവിശേഷവത്ക്കരണത്തില്‍ വിശ്വാസികളുടെ പങ്കിനെക്കുറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാര്‍ഗ്ഗങ്ങളെക്കുറിച്ചുമാണ് സംഗമം ചര്‍ച്ച ചെയ്യുന്നത്. എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു. നമ്മള്‍ അനുഭവിക്കുന്ന രക്ഷ മറ്റുള്ളരുമായി പങ്കുവയ്ക്കണമെന്നും വചനപ്രഘോഷണത്തില്‍ എല്ലാവരും സജീവമാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെല്ലൂസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍സ ഡോ. ജോസി മാത്യു എന്നിവര്‍ പ്രസംഗിക്കും. യൂട്യൂബിലും ഫേസ്ബുക്കിലും സംഗമത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

സംഗമത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയിരുന്നു. ആത്മീയമായ മുന്നേറ്റത്തിന് കാരണമാകുന്ന ഈ സംഗമത്തിന്റെ വിജയത്തിനായി രൂപതാംഗങ്ങള്‍ മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.