ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍.ഫാ. ടോമി ഇടാട്ട് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്& മീഡിയ അപ്പസ്‌തോലേറ്റിന്റെയും കോർഡിനേറ്റർ ഫോർ ലണ്ടൺ റീജിയന്റേയും ഫാ. ജോസ് അഞ്ചാനിക്കല്‍ ഫാമിലി അപ്പോസ്തലേറ്റ് ആന്റ് എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറത്തിന്റെയും ചെയര്‍മാന്മാര്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലാണു പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.  

ഫാ. ജോസ് അഞ്ചാനിക്കലിനെ കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ് ആന്റ് എപ്പാര്‍ക്കിയല്‍ വിമെന്‍സ് ഫോറത്തിന്റെയും ഫാ. ടോമി എടാട്ട് കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് ആന്റ് കോ ഓര്‍ഡിനേറ്റര്‍ ഓഫ് ലണ്ടന്‍ റീജിയന്റെയും ചെയര്‍മാന്മാരായി നിയമിച്ചു.  

മറ്റ് നിയമനങ്ങള്‍ താഴെപ്പറയുന്നവയാണ്. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍( ചെയര്‍മാന്‍, കമ്മീഷന്‍ ഫോര്‍ സാവിയോ ഫ്രണ്ടസ്) ഫാ. ബിനു കിഴക്കേലംതോട്ടം( ചെയര്‍മാന്‍, കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത്, ആന്റ് ജസ്റ്റീസ് , ഫാ. ജോര്‍ജ് എട്ടുപറയില്‍( ചെയര്‍മാന്‍, കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ്) ഫാ. ഫാന്‍സ്വാ പത്തിൽ ( ഡയറക്ടര്‍, എസ്എംവൈഎം, വൈസ് ചാന്‍സലര്‍ , പ്രൊക്യുറേറ്റര്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി ആന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഓഫ് സെന്റ് ആന്‍സ് പ്രൊപ്പോസഡ് മിഷന്‍)ഫാ.  ജോസ് കോഷാക്കല്‍ വിസി(ജോബിൻ)( സെക്രട്ടറി, ബിഷപ് ജോസഫ് സ്രാമ്പിക്കല്‍) സിസ്റ്റര്‍  കുസുമം ജോസ് എസ്എച്ച്( എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറം), സിസ്റ്റര്‍ റോസെലിറ്റ് എസ് എച്ച്.( എപ്പാര്‍ക്കിയല്‍ കൂരിയ).

പുതിയ നിയമനങ്ങൾ ലഭിച്ച എല്ലാവർക്കും മരിയൻ പത്രത്തിന്റെ ആശംസകളും പ്രാർഥനകളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.