സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഗ്രാന്‍ഡ് മിഷന്‍ 2020


പ്രസ്റ്റണ്‍: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഗ്രാന്‍ഡ് മിഷന്‍ 2020 നടത്തുന്നു. മോണ്‍. ജിനോ അരീക്കാട്ട് എംസിബിഎസിന്റെ നേതൃത്വത്തിലായിരിക്കും വിവിധ കമ്മ്യൂണിറ്റികളില്‍ ഗ്രാന്‍ഡ് മിഷന്‍ 2020 നടത്തുന്നത്. എംസിബിഎസ് ധ്യാനഗുരുക്കന്മാര്‍ ധ്യാനം നയിക്കും.

എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്ന തിരുവചനം അനുസരിച്ച് തിരക്കുപിടിച്ച ജീവിതത്തില്‍ ആത്മശോധന നടത്താനും ആത്മാവിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താനും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

പ്രസ്റ്റണ്‍, ഗ്ലാസ്‌ഗോ, കേംബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ്, മാന്‍ചെസ്റ്റര്‍, കവന്‍്ട്രി, സൗത്താപ്ടണ്‍, ലണ്ടന്‍, എന്നീ റീജിയനുകളിലായിട്ടാണ് ഗ്രാന്‍ഡ് മിഷന്‍ ക്രമീകരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.