ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു

പ്രസ്റ്റണ്‍: സുവാറ 2021 ബൈബിള്‍ ക്വിസ് സെമി ഫൈനല്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്. സെമി ഫൈനല്‍ രണ്ടു രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത്.

രണ്ടു മത്സരങ്ങളില്‍ നിന്നും കൂടി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ ഏജ്ഗ്രൂപ്പില്‍ നിന്നുമുള്ള അഞ്ച് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. സുവാറ 2021 ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളില്‍ ഡിസംബര്‍ 11 ന് നടക്കും. ഗവണ്‍മെന്റ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ നടത്തിപ്പില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായാല്‍ മത്സരാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നത്. സുവാറ 2020 മത്സരങ്ങള്‍ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധനേടിയതുപോലെ സുവാറ രണ്ടാംവര്‍ഷമത്സരങ്ങളും വിശ്വാസികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു. മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്‌തേലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

ഫാ.ടോമി എടാട്ട്
പി ആര്‍ ഒ
ഗ്രേറ്റ് ബ്രിട്ടണ്‍ സ ീറോ മലബാര്‍ രൂപത.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.