രോഗസൗഖ്യത്തിനും പാപികളുടെ മാനസാന്തരത്തിനുമായി പച്ച നിറമുള്ള ഉത്തരീയം ധരിക്കൂ

ഉത്തരീയങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ പച്ചനിറത്തിലുളള ഉത്തരീയത്തെക്കുറിച്ച് പലര്‍ക്കും അത്ര അറിവുണ്ടായിരിക്കുകയില്ല. പക്ഷേ അങ്ങനെയും ഒരു ഉത്തരീയമുണ്ട്. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സന്യാസസമൂഹത്തിലെ സിസ്റ്റര്‍ ജസ്റ്റീന്‍ ബിസ്‌ക്വൂബൂറുവിന് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ഈ ഉത്തരീയം. 1840 സെപ്തംബര്‍ എട്ടിനായിരുന്നു ഇത്.

ഉത്തരീയത്തിന്റെ ഒരു വശത്ത് മാതാവിന്റെ പ്രത്യക്ഷീകരണവും മറുവശത്ത് വാള്‍ കുത്തിക്കയറിയ ഹൃദയവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യനെക്കാള്‍ ശോഭയുള്ള പ്രകാശരശ്മികള്‍ സ്ഫടികം പോലെ സുതാര്യവുമാണ്. മാതാവിന്റെ ഹൃദയം ഓവല്‍ ഷേപ്പിലാണ്. മാതാവിന്റെ വിമലഹൃദയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും പ്രാര്‍ത്ഥിക്കണമേ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്.

പാപികളുടെ മാനസാന്തരത്തിനു വേണ്ടി ഈ ഉത്തരീയം പ്രചരിപ്പിക്കാനായി പരിശുദ്ധ അമ്മ സിസ്റ്ററെ ഒരു ഉപകരണമാക്കുകയായിരുന്നു. പിയൂസ് ഒമ്പതാമന്‍ പാപ്പ ഈ ഉത്തരീയത്തിന് അംഗീകാരവും നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.