കോവിഡ്; 24 മണിക്കൂറിനുളളില്‍ ഗുജറാത്തിന് നഷ്ടമായത് അഞ്ചു വൈദികരെ

അഹമ്മദാബാദ്: കോവിഡ് രണ്ടാം തരംഗവ്യാപനത്തില്‍ ലോകം വിറച്ചുനില്ക്കുമ്പോള്‍ ഗുജറാത്തിന് 24 മണിക്കൂറിനുള്ളില്‍ നഷ്ടമായത് അഞ്ചു വൈദികരെ. ഗുജറാത്തിലെ കത്തോലിക്കാ സഭയ്ക്കാണ് ഒരു ദിവസത്തിനുളളില്‍ ഈ വൈദികരെ നഷ്ടമായത്.

ഏപ്രില്‍ 17 ന് 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ നിന്ന് 97 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ചുപേര്‍ കത്തോലിക്കാ വൈദികരാണ്.
ഈശോസഭാംഗമായ ഫാ. എര്‍വിന്‍ ലാസറഡോ ഏപ്രില്‍ 17 ന് വെളുപ്പിന് രണ്ടേകാലിനാണ് മരിച്ചത്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു, ഏപ്രില്‍ 16 ന് വൈകുന്നേരം 5. 25 നാണ് ഫാ. ജേസുരാജ് അര്‍പ്പുതം മരിച്ചത്.

ഫാ. പൗള്‍രാജ് നെപ്പോളിയന്‍ ഏപ്രില്‍ 17 ന് രാവിലെ എട്ടുമണിക്കാണ് മരണമടഞ്ഞത്. 38 വയസായിരുന്നു, ഫാ. രായപ്പന്‍ ഏപ്രില്‍ 17 നാണ് മരിച്ചത്, 56 വയസായിരുന്നു. ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് ഏപ്രില്‍ 16 നാണ് മരിച്ചത്. അന്നേ ദിവസം തന്നെ സംസ്‌കാരവും നടത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.