തോക്ക് കയ്യിലേന്തിയ ഒരു കന്യാസ്ത്രീ!

മുതുകാട്: കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ നേരിടാന്‍ ഇതാ ഇനിമുതല്‍ സിസ്റ്റര്‍ ജോഫി മാത്യുവും. കൃഷിയിടം നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ വകവരുത്താന്‍ കോടതി അനുവാദം നല്കിയിരിക്കുന്ന പതിനാറ് പേര്‍ അടങ്ങിയ ഗ്രൂപ്പിലെ അംഗമാണ് സിസ്റ്റര്‍ ജോഫി. സെപ്തംബര്‍ 18 നാണ് കേരള ഹൈക്കോടതി ഇങ്ങനെയൊരു അനുവാദം നല്കിയത്. കോഴിക്കോട് ജില്ലയിലെ മുതുകാട് സെന്റ്ആഗ്നസ് സിഎംസി കോണ്‍വെന്റിലെ അംഗമാണ് സിസ്റ്റര്‍ ജോഫി. എന്തു നട്ടുവച്ചാലും രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ കാട്ടുപ്പന്നി അത് നശിപ്പിക്കും. ഞങ്ങള്‍ക്കൊരു രക്ഷയുമില്ലാത്ത സാഹചര്യമായിരുന്നു.

എന്തായാലും ഇങ്ങനെയൊരു ഉത്തരവ് കര്‍ഷകര്‍ക്കും ഞങ്ങള്‍ക്കും ആശ്വാസകരമാണ്. സിസ്റ്റര്‍ പറയുന്നു. കോവിഡ് കാലത്ത് സന്യാസിസിസമൂഹം കൂടുതല്‍ സമയവും കൃഷിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഒരു ഫലവും ലഭിക്കുകയുണ്ടായില്ല. ലൈസന്‍സുള്ള തോക്ക് ഉപയോഗിക്കാനാണ് സിസ്റ്റര്‍ക്ക് അനുവാദം ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് കൃഷി നശിപ്പിക്കാനെത്തുന്ന മൃഗത്തെ വകവരുത്താന്‍ കഴിയും. ഇക്കാര്യം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരിക്കണമെന്ന് മാത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.