നൈജീരിയായില്‍ സുവിശേഷപ്രഘോഷകനെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: തോക്കുധാരിയായ അക്രമി സുവിശേഷപ്രഘോഷകനെ തട്ടിക്കൊണ്ടുപോയി. കായോഡി ഷോഗ്‌ബെസാന്‍ എന്ന സുവിശേഷപ്രഘോഷകനെയാണ് അക്രമി തട്ടിക്കൊണ്ടുപോയത്. ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രാത്രിയില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വെളിവായിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുമില്ല. പോലീസ് എന്തെങ്കിലും തെളിവുകള്‍ കിട്ടുമോയെന്ന അന്വേഷണത്തിലാണ്. ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്. സുവിശേഷപ്രഘോഷകന്റെ തട്ടിക്കൊണ്ടുപോകല്‍ വിശ്വാസികളുടെയിടയില്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.