ഹഗിയ സോഫിയയുടെ മോസ്‌ക്ക് പദവി; ജൂലൈ 24 ന് വിലാപദിനമായി ആചരിക്കാന്‍ യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനം

വാഷിംങ്ടണ്‍: ഹഗിയ സോഫിയ മോസ്‌ക്കായി മാറ്റിയതിനെതിരെ ജൂലൈ 24 വിലാപദിനമായി ആചരിക്കാന്‍ യുഎസ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും അന്നേ ദിവസം വിലാപദിനമായി ആചരിക്കും.

ജൂലൈ 24 നാണ് മുന്‍ ദേവാലയമായിരുന്ന ഹഗിയ സോഫിയ ഔദ്യോഗികമായി മോസ്‌ക്കായി മാറുന്നത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനാണ് ജൂലൈ 10 ന് ഇത് സംബന്ധിച്ച് ഒപ്പുവച്ചത്. ലോകവ്യാപകമായി ക്രൈസ്തവരുടെ വികാരം വ്രണപ്പെടുത്തുന്ന ഈ തീരുമാനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയുള്‍പ്പടെ ലോകനേതാക്കള്‍ തങ്ങളുടെ സങ്കടവും വിഷമവും രേഖപ്പെടുത്തിയിരുന്നു.

ബൈസൈന്റയിന്‍ ചക്രവര്‍ത്തി ജസ്റ്റീയന്റെ കാലത്ത് 537 ല്‍ ആണ് ഹഗിയ സോഫിയ നിര്‍മ്മിച്ചത്. ഓട്ടോമന്‍ സാമ്രാജ്യകാലത്ത് ഇത് മോസ്‌ക്കായി. 1934 ല്‍ തുര്‍ക്കിയെ മതനിരപേക്ഷ ഗവണ്‍മെന്റ് ഹഗിയ സോഫിയായെ മ്യൂസിയമാക്കി. യുനെസ്‌ക്കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റിലും ഹഗിയ സോഫിയ ഇടം നേടി.

ഹഗിയ സോഫിയ വീണ്ടും മോസ്‌ക്കായി മാറ്റുന്ന ജൂലൈ 25 ന് ദുഖസൂചകമായിദേവാലയങ്ങളില്‍ നിന്ന് വിലാപമണികള്‍ മുഴങ്ങും. അതുപോലെ എല്ലാ പതാകകളും താഴ്ത്തിക്കെട്ടുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.