തട്ടിക്കൊണ്ടുപോയ കത്തോലിക്കരെ വിട്ടയ്ക്കണം: ഹെയ്ത്തി ആര്‍ച്ച് ബിഷപ്

ഹെയ്ത്തി: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കത്തോലിക്കരെ വിട്ടയ്ക്കണമെന്ന് പോര്‍ട് പ്രിന്‍സ് ആര്‍ച്ച് ബിഷപ് മാക്‌സ് മെസിഡോര്‍ ആവശ്യപ്പെട്ടു. എല്ലാ മിഷനറിമാര്‍ക്കും സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തണം.. വ്യവസ്ഥകള്‍ കൂടാതെ തട്ടിക്കൊണ്ടുപോയവരെ വിട്ടയ്ക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് അഞ്ചു വൈദികരും രണ്ടു കന്യാസ്ത്രീകളും മൂന്നു അല്മായരും അടങ്ങുന്ന പത്തുപേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇടവകവൈദികന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാന്‍ പോകും വഴിക്കായിരുന്നു തട്ടിക്കൊണ്ടുപോയത്.

ഒരു മില്യന്‍ യൂറോയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഒരു വൈദികനും ഒരു കന്യാസ്ത്രീയും ഫ്രാന്‍സില്‍ നിന്നുളളവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.