ഹെയ്ത്തി; പണം കിട്ടിയില്ലെങ്കില്‍ ബന്ദികളെ കൊല്ലും, വീഡിയോയുമായി അക്രമികള്‍

ഹെയ്ത്തി: ഹെയ്ത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 17 മിഷനറിമാരുടെ ജീവന് വില പേശുന്ന വീഡിയോ പുറത്ത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക കിട്ടിയില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ വ്യാഴാഴ്ചയാണ് അക്രമികള്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ 16 നാണ് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസിലെ അംഗങ്ങളെ 400 Mazowo തട്ടിക്കൊണ്ടുപോയത്.

ഓരോരുത്തര്‍ക്കും ഓരോ മില്യന്‍ വീതം 17 മില്യന്‍ ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ദികള്‍ക്കുവേണ്ടി മാത്രമല്ല അക്രമികള്‍, ഗവണ്‍മെന്റ്, ബന്ദികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയും ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. ഉപവാസമെടുത്തു പ്രാര്‍ത്ഥിക്കണമെന്നാണ് അഭ്യര്‍ത്ഥന. 8 മാസം മുതല്‍ 48 വയസുവരെയുള്ളവരെയാണ് ബന്ദികളാക്കിയിരിക്കുന്നത്.

2021 ഏപ്രിലില്‍ രണ്ടു കത്തോലിക്കാ വൈദികരെ 400 Mawozo തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നല്കിയതിന് ശേഷമാണ് അവരെ വിട്ടയച്ചത്. ബന്ദികളുടെ മോചനത്തിന് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.