ഹല്ലേലൂയ്യ വിവാദം: രവീണ്ട ഠണ്ടനും ഫറാ ഖാനും മാപ്പ് ചോദിച്ചു

മുംബൈ: ടെലിവിഷന്‍ ഷോയില്‍ ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിന്മേല്‍ ബോളിവുഡ് താരം രവീണ്ട ഠണ്ടനും ഫിലിം മേക്കര്‍ ഫറാഖാനും കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിനെ കണ്ട് മാപ്പ് ചോദിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരു ചാനല്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാമില്‍ ഹല്ലേലൂയ്യ ഗാനത്തെ അപമാനിക്കുന്ന രീതിയില്‍ രവീണയും ഫറാഖാനും പാടിയത് ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തിയെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു.

രോഷം വ്യാപകമായ സാഹചര്യത്തിലാണ് ചാനല്‍ ഡയറക്ടറുള്‍പ്പെടെ ഇവര്‍ കര്‍ദിനാള്‍ ഗ്രേഷ്യസിനെ ചെന്നു കണ്ട് മാപ്പ് ചോദിച്ചത്. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തങ്ങളുടെ തെറ്റിന് മാപ്പു ചോദിച്ചെന്നും അദ്ദേഹം ഉദാരനായി തങ്ങളുടെ മാപ്പ് സ്വീകരിച്ചുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതോടെ അവസാനിച്ചതായി അദ്ദേഹം പ്രസ്താവന പുറപ്പെടുവിച്ചെന്നും താരങ്ങള്‍ വ്യക്തമാക്കി.

ഫറാഖാന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.