ലോക്ക് ഡൗണ്‍ കുടുംബ ബന്ധങ്ങളെ വളര്‍ത്തിയെന്ന് സര്‍വ്വേ

കൊറോണയെ തുടര്‍ന്ന് ലോകത്ത് ഭൂരിപക്ഷവും ലോക്ക് ഡൗണിന്റെ സമ്മര്‍ദ്ദങ്ങളിലാകുമ്പോഴും ഇതുമൂലം കുടുംബബന്ധങ്ങള്‍ക്ക് ഇഴയടുപ്പം വര്‍ദ്ധിച്ചതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.MumPOll നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടായിരത്തോളം ബ്രിട്ടീഷ് മാതാപിതാക്കളിലാണ് പഠനം നടത്തിയത്.

80 ശതമാനവും അഭിപ്രായപ്പെട്ടത് തങ്ങള്‍ക്കിടയിലെ ഹൃദയൈക്യം വര്‍ദ്ധിച്ചുവെന്നും ഒരുമിച്ചായിരിക്കുന്നതില്‍ തങ്ങള്‍ സന്തോഷം കണ്ടെത്തുന്നുവെന്നുമാണ്. അമ്പതു ശതമാനം മാതാപിതാക്കളും മക്കളുമൊത്ത് കളിക്കുന്നതിനും 30 ശതമാനം മാതാപിതാക്കള്‍ മക്കളുമൊത്ത് പുസ്തകം വായിക്കുന്നതിനും സമയം ചെലവഴിച്ചു. പരസ്പരം തുറന്ന് സംസാരിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഈസമയം പ്രയോജനപ്പെട്ടു എന്നാണ് എല്ലാവരും പറയുന്നത്. തിരക്കുപിടിച്ച ജീവിതശൈലിയില്‍ നിന്ന് മാറിനില്ക്കാനും സാധിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും എല്ലാം ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഇതുപോലെ ഒരുമിച്ചുകഴിഞ്ഞതെന്നും പറയപ്പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.