മറ്റുള്ളവര്‍ വെറുക്കുന്നുണ്ടോ, ആശ്വാസം കണ്ടെത്താന്‍ ഈ വചനം സഹായിക്കും

മറ്റുള്ളവര്‍ നമ്മെ വെറുക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. വെറുക്കുന്നവരില്‍ ചിലപ്പോള്‍ നമ്മള്‍ സ്‌നേഹിക്കുന്നവരോ നമുക്കേറെ പ്രിയപ്പെട്ടവരോ ഉണ്ടാവാം. ജീവിതപങ്കാളി..മക്കള്‍..സുഹൃത്തുക്കള്‍.. അതുപോലെ തന്നെ അകാരണമായി പോലും നാം വെറുക്കപ്പെടാം. തെറ്റിദ്ധാരണകൊണ്ടും അസൂയ കൊണ്ടും വെറുപ്പു രൂപപ്പെടാം.

വെറുക്കാനുള്ള കാരണങ്ങള്‍ എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ വെറുക്കപ്പെടുന്നു എന്ന തിരിച്ചറിവ് ഏറെ വേദനാജനകമാണ്. അപ്പോഴെല്ലാം നാം മനസ്സിലേക്ക് കൊണ്ടുവരേണ്ട ഒരു ചിന്തയുണ്ട്. ആരൊക്കെ എന്നെ വെറുത്താലും ആരൊക്കെ എനിക്കെതിരെ ഉപജാപങ്ങള്‍ നടത്തിയാലും ആരൊക്കെ എന്നില്‍ നിന്ന് അകന്നുപോയാലും ദൈവം എന്നെ സ്‌നേഹിക്കുന്നു. ക്രിസ്തു എന്റെ കൂട്ടുകാരനായുണ്ട്. തിരുവചനം നമ്മോട് പറയുന്നതും അതുതന്നെയാണ്.

നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്. ( ഏശയ്യ 43:4)

നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്( ജെറമിയ 29:11)

ദൈവം എന്നെ സ്‌നേഹിക്കുന്നുവെന്ന തിരിച്ചറിവ് എന്നെ എല്ലാ നിരാശയില്‍ നിന്നും മോചിപ്പിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.