“ക്ഷമിക്കാന്‍ കഴിയുമോ ആത്മീയവും ശാരീരികവുമായ സൗഖ്യം ലഭിക്കും” ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ നിന്നുള്ള അനുഭവസാക്ഷ്യം

യുഎസ് കാത്തലിക് സ്പീക്കര്‍ മേരി ഹെലെ ബുഡാപെസ്റ്റിലെ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ നടത്തിയ പ്രഭാഷണം ആത്മീയമായും ശാരീരികമായും സൗഖ്യം കിട്ടുന്നതിന് ക്ഷമിക്കണം എന്നതിനെക്കുറിച്ചായിരുന്നു. തന്റെ ശുശ്രൂഷാജീവിതത്തില്‍ ഇതിനകം കണ്ട നിരവധിയായ സാക്ഷ്യങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നവയായിരുനനുവെന്നും മേരി വ്യക്തമാക്കി.

ഡിട്രോയിറ്റിലെ കത്തോലിക്കാ സെമിനാരിയിലെ അധ്യാപികയും ബൈബിള്‍ പണ്ഡിതയുമാണ് മേരി. ആളുകളുടെ ജീവിതത്തിലേക്ക് ആത്മീയവും ഭൗതികവുമായ സൗഖ്യത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ ക്ഷമയ്ക്ക് കഴിയും എന്നാണ് മേരി വ്യക്തമാക്കിയത്.

സൗഖ്യവും ക്ഷമയും തമ്മില്‍ ഏറെ ബന്ധമുണ്ട്. സൗഖ്യം കിട്ടാതെ പോകുന്നതിന്റെ പ്രധാന കാരണം ക്ഷമിക്കാന്‍ കഴിയാതെ പോകുന്നതാണ്. ക്ഷമിക്കുമ്പോള്‍ അവിടെ ദൈവത്തിന് ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. രണ്ടുവര്‍ഷം മുമ്പ് തന്റെ അടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന രക്തസ്രാവക്കാരിയായ ഒരുസ്ത്രീയുടെ അനുഭവം മേരി പങ്കുവച്ചു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ ക്ഷമിക്കേണ്ടതിനെക്കുറിച്ച് പരിശുദ്ധാത്മാവ് തന്നെ ബോധ്യപ്പെടുത്തി. ഇക്കാര്യം ആ സ്ത്രീയോട് ചോദിച്ചപ്പോള്‍ ഭര്‍്ത്താവിനോട് തനിക്കുണ്ടായിരുന്ന വെറുപ്പിന്റെ കാര്യം അവര്‍ വ്യക്തമാക്കി. ഭര്‍ത്താവിനോട് ക്ഷമിച്ചുപ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക് സൗഖ്യം ലഭിച്ചു. സ്‌നേഹത്തിന് നമ്മെ സൗഖ്യപ്പെടുത്താന്‍ കഴിയും ക്ഷമിക്കുമ്പോള്‍ നാം സൗഖ്യപ്പെടും. മേരി ഓര്‍മ്മിപ്പിച്ചു.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇന്നേ ദിവസത്തെ പരിപൂര്‍ണ്ണമായി ക്ഷമിക്കപ്പെടാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.- ക്ഷമിക്കാനുളള വ്യക്തിയുടെ പേര് പറയുക- ദൈവമേ ഈ വ്യക്തിയോട് ക്ഷമിക്കാനുളള കൃപ എനിക്ക് നല്കണമേ. ആ വ്യക്തിയെ അനുഗ്രഹിക്കണമേ. എന്നെ മുറിപ്പെടുത്തിയ ആ വ്യക്തിക്ക് നിത്യജീവന്‍ നല്കണമേ. ആ വ്യക്തിയെ എന്റെ പാപം കൊണ്ട് വിധിക്കാന്‍ ശ്രമിച്ച എന്റെ അജ്ഞതയോര്‍ത്ത് എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ കടന്നുവരണമേ..പരിശുദ്ധാത്മാവേ സൗഖ്യപ്പെടുത്തണമേ.. ഹൃദയത്തെയും ശരീരത്തെയും സൗഖ്യപ്പെടുത്തണമേ’ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മേരി പ്രഭാഷണം അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.