ചാവുദോഷത്തോടെ മരിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്?

ചാവുദോഷത്തോടെ മരിക്കുന്നവര്‍ മരണത്തോടെ നിത്യശിക്ഷയായ നരകത്തിലേക്ക് പോകുമെന്നാണ് പറയുന്നത്. ബെനഡിക്ട് പന്ത്രണ്ടാം പാപ്പയുടെ ബെനഡിക്തൂസ്‌ദേവൂസ് എന്ന പ്രഖ്യാപനത്തിലാണ് ഇക്കാര്യം പറയുന്നത്.

പാപം വഴി ദൈവദര്‍ശനം നഷ്ടമാക്കുന്ന വ്യക്തി നിത്യശിക്ഷയ്ക്ക് വിധേയമാകുമെന്നും ഈ ശിക്ഷ അവന്റെ മുഴുവന്‍ സത്തയെയും ബാധിക്കുമെന്നുമാണ് വിശ്വാസസംരകഷണത്തിനുള്ള തിരുസംഘം പറയുന്നത്. വിശുദ്ധ ഗ്രിഗറി പറയുന്നത് മരണത്തോടെ നല്ലവര്‍ക്കു സ്വര്‍ഗ്ഗവും ദുഷ്ടര്‍ക്ക് നിത്യശിക്ഷയും ലഭിക്കുമെന്നാണ്.

രണ്ടാം ലിയോണ്‍സ് കൗണ്‍സില്‍, ഫ്‌ളോറന്‍സ് കൗണ്‍സില്‍, നാലാം ലാറ്ററന്‍ കൗണ്‍സില്‍ തുടങ്ങിയവയും നരകത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്.

മരണം ഏതു നേരത്താണ് നമ്മെ പിടികൂടുക എന്ന് അറിയില്ലാത്തതിനാല്‍പാപങ്ങളെയോര്‍ത്ത് മനസ്തപിച്ചും കുമ്പസാരിച്ചും വീണ്ടുംമാരകപാപങ്ങളിലേര്‍പ്പെടാതെയും നമുക്ക് ജീവിക്കാം. സ്വര്‍ഗ്ഗത്തിലെത്തിയില്ലെങ്കില്‍ നമ്മുടെ ഈ ജീവിതത്തിന് എന്തു വില?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.