ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോട് ഓസ്‌ട്രേലിയായ്ക്കുള്ള കടപ്പാട്

ഓസ്‌ട്രേലിയായിലെ കത്തോലിക്കാസഭയ്ക്ക് പിന്നില്‍ രസകരമായ ചില കഥകളുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്നു ഓസ്‌ട്രേലിയ. വൈദികര്‍ക്ക് കോളനിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. സ്വഭാവികമായും വിശുദ്ധ ബലിയര്‍പ്പണവും അവിടെ നടന്നില്ല.

അക്കാലത്ത് ജപമാല വഴി മാത്രമായിരുന്നു അവിടെ വിശ്വാസം നിലനിന്നുപോന്നിരുന്നത്. 1820 ആയപ്പോഴേക്കും ആരാധനാകാര്യങ്ങളില്‍ സ്വാതന്ത്ര്യം അനുവദിച്ചുതുടങ്ങി. 1821 ല്‍ സിഡ്‌നി കത്തീഡ്രല്‍ ദൈവമാതാവിന് സമര്‍പ്പിച്ച് ആരാധനകള്‍ ആരംഭിച്ചു. പോപ്പ് പിയൂസ് ഏഴാമന്‍ ഇതിനു കുറച്ചുമുമ്പാണ് നെപ്പോളിയന്റെ യുദ്ധതടവുകാരനായത്.

1814 മോചിതനായ അദ്ദേഹം റോമിലേക്ക് മടങ്ങി. 1815 ല്‍ പോപ്പ് പിയൂസ് ഏഴാമന്‍ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാളായി മെയ് 24 ന പ്രഖ്യാപിക്കുകയും ചെയ്തു. 1844 ല്‍ ഓസ്‌ട്രേലിയ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ രാഷ്ട്രമായി.

ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.