ക്രിസ്ത്യന്‍ യുവതിയോട് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം, ഇല്ലെങ്കില്‍ ജോലി രാജിവയ്ക്കണം

ഇഡോനേഷ്യ: ഹിജാബ് ധരിച്ചില്ലെങ്കില്‍ ജോലിരാജിവച്ചു പോകാം. ഇഡോനേഷ്യയിലെ ക്രൈസ്തവ സ്ത്രീകള്‍ക്ക് മുമ്പില്‍ അധികാരികള്‍ വയ്ക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയിലെ 34 പ്രോവിന്‍സുകളില്‍ 24 ലും ഹിജാബ് ധരിക്കണമെന്നാണ് നിര്‍ബന്ധിത നിയമം.

ഈ നിയമം അനുസരിക്കാത്തവര്‍ക്ക് പലതരത്തിലുളള വിവേചനങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവരുന്നു.

അമുസ്ലീമുകളായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹിജാബ് നിര്‍ബന്ധമാണ്. രണ്ടു ഹിജാബാണ് ഇവര്‍ ധരിക്കേണ്ടത്. തലമറയ്ക്കാനും കഴുത്തും മാറിടവും മറയ്ക്കാനും.മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്. ഇതുതന്നെ മറ്റ് മതവിഭാഗത്തിലെ ആളുകളും ധരിക്കേണ്ടിവരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍, ഡോക്ടേഴ്‌സ്, മറ്റ് പ്രഫഷണല്‍സ് എന്നിവര്‍ക്കെല്ലാം ഹിജാബ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇഡോനേഷ്യ. 8.42 മില്യന്‍ കത്തോലിക്കര്‍ മാത്രമാണ് ഇവിടെയുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.