ഇസ്രായേല്‍: ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ പ്രാര്‍ത്ഥനയും സാമ്പത്തികസഹായവും വിശുദ്ധനാടിന് വേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍. കോവിഡ് 19 നെ തുടര്‍ന്നുണ്ടായ തീര്ത്ഥാടനനഷ്ടം വിശുദ്ധനാടിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ലോകം മുഴുവനെയും എന്നതുപോലെ വിശുദ്ധനാടിനെയും സാമ്പത്തികമായും ബാധിച്ചുവെന്ന് ബ്ര. ഫ്രാന്‍സിസ്ക്കോ പാറ്റോണ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ദു:ഖവെള്ളിയാഴ്ച ദേവാലയങ്ങളില്‍ നടത്തുന്ന സ്തോത്രക്കാഴ്ച വിശുദ്ധനാടിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്. 1974 മുതല്ക്കാണ് ഇങ്ങനെയൊരു പതിവ് ആരംഭിച്ചത്. ഹോളിലാന്റിലെ വിശുദ്ധ സ്മാരകങ്ങളുടെ സംരക്ഷണത്തിനും അവിടെ ജീവിക്കുന്ന ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ തുക ചെലവഴിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഇവിടെയുള്ള ദേവാലയങ്ങള്‍ കഴിഞ്ഞവര്‍ഷം അടച്ചിട്ടിരുന്നുവെങ്കിലും അടുത്തയിടെ വീണ്ടും തുറന്നിരുന്നു.
എന്നാല്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള വിശ്വാസികളുടെ എണ്ണം കുറച്ചിരിക്കുകയാണ്. വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ ലൈവ് സ്്ട്രീമിങാണ് ചെയ്തിരിക്കുന്നത്.