വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തി നല്കരുത്; കര്‍ശന നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം

ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പക്ഷേ ഇതു സംബന്ധിച്ച് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്.. ചുവടെ കൊടുത്തിരിക്കുന്നവയാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തി നല്കാന്‍ പാടില്ല.

ആരാധനാലയങ്ങളില്‍ സാമൂഹിക അകലംപാലിച്ചിരിക്കണം. മുഖാവരണം നിര്‍ബന്ധം.

സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായിരിക്കണം. ആരാധനാലയങ്ങളുടെ കവാടങ്ങളില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം.

ആരാധനാലയങ്ങളില്‍ വരുന്നവരുടെ പാദരക്ഷകള്‍ വണ്ടികളില്‍ തന്നെ സൂക്ഷിക്കണം.

കൃത്യസമയങ്ങളില്‍ മതിയായ ശുചീകരണം ആരാധനാലയങ്ങളില്‍ നടത്തിയിരിക്കണം.

65 വയസിന് മുകളിലുള്ളവരും പത്തുവയസില്‍ താഴെയുള്ളവരും ഗര്‍ഭിണികളും ആരാധനാലയങ്ങളില്‍ വരരുതെന്നും നിര്‍ദ്ദേശമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Raido jacob says

    മദ്യം മേടിക്കാനും ഇങ്ങനെ തന്നെ ആണോ പോകുന്നത്..?

  2. Babu PMF says

    ഇപ്പോൾ ആളുകൾ പൊതു സ്ഥലങ്ങളിലും കടകളിലും റോഡുകളിലും സാമൂഹിക അകലം പാലിച്ചല്ല നടക്കുന്നത് മാസ്ക് മാത്രം ഉണ്ട് . ചിലർക്ക് അതും ഇല്ല . മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വർ കൃത്യമായി ക്വാറന്റയിൻ പാലിക്കുന്നില്ല. പിന്നെ ആരാധനാലയങ്ങൾക്ക് മാത്രം ഈ നിബന്ധനകൾ എന്തിന്!

Leave A Reply

Your email address will not be published.