പഴയതു പോലെയുളള വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ വരണമെന്ന് വിശ്വാസികളോട് സിംബാംബ്വെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന

സിംബാംബ്വെ: ശാരീരിക സാന്നിധ്യമുള്ള വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ വരണമെന്നും പങ്കെടുക്കണമെന്നും വിശ്വാസികളോട് സിംബാംബെ മെത്രാന്മാരുടെ അഭ്യര്‍ത്ഥന. ഒരുമിച്ചുളള ദിവ്യബലിയിലുള്ള പങ്കാളിത്തത്തിലേക്ക് തിരികെ വരണം എന്നാണ് മെത്രാന്മാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

ലൈവ് സ്ട്രീമിങ് വഴിയുള്ള വിശുദ്ധ കുര്‍ബാനകളെ നിരുത്സാഹപ്പെടുത്തിക്കൊണ്ടും വിശുദ്ധ കുര്‍ബാനയിലുളള ശാരീരികമായ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുമാണ് സിംബാംബ്വെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുരുതരമായ കാരണങ്ങള്‍ കൊണ്ടല്ലാതെ വിശുദ്ധ കുര്‍ബാന ഒഴിവാക്കാന്‍ ഒരു കത്തോലിക്കന് അനുവാദമില്ല. ഞായറാഴ്ചയുള്ള വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കണം എന്നത് കത്തോലിക്കന്റെ കടമയാണ്. ലൈവ് സ്ട്രീമിങില്‍ നിന്നുള്ള പ്രതിഫലത്തെക്കാള്‍ വലുതാണ് നേരിട്ടുള്ള കുര്‍ബാനയിലൂടെ ലഭിക്കുന്നത്. പ്രസ്താവന പറയുന്നു.

മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന പൊതു കുര്‍ബാനകള്‍ താല്ക്കാലികമായി നിര്‍ത്തിയെങ്കിലും ജൂണ്‍ മുതല്‍ രാജ്യത്ത് നിയന്ത്രണങ്ങളോടെ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചിരുന്നു. അമ്പതുപേര്‍ക്ക് മാത്രമായിരുന്നു പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. സെപ്തംബറില്‍ അത് നൂറുപേരായി ഉയര്‍ത്തിയിരുന്നു.

പക്ഷേ വിശുദ്ധ കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.