കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കാതെ കുര്‍ബാനകളില്‍ പങ്കുചേരാന്‍ കഴിയുമോ?

ചോദ്യം വായിച്ചപ്പോള്‍ അസ്വഭാവികമായി എന്തെങ്കിലും തോന്നിയോ? കുര്‍ബാനയില്‍ നേരിട്ട് പങ്കെടുക്കാതെ കുര്‍ബാനകളില്‍ പങ്കുചേരാന്‍ കഴിയുമോയെന്ന്. നല്ല ചോദ്യം. ഇതെങ്ങനെ സാധിക്കും എന്നല്ലേ?

ഇത് തീര്‍ച്ചയായും സാധിക്കുമെന്നാണ് ആത്മീയഗുരുക്കന്മാര്‍ പറയുന്നത്. ഈ ലോകത്ത് ഒരു ദിവസം അഞ്ചു ലക്ഷത്തോളം വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നുണ്ട് എന്നതാണ് ഏകദേശ കണക്ക്.

ഈ കുര്‍ബാനകളിലെല്ലാം നമുക്ക് പങ്കുചേരാം, പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത് അവിടെ പങ്കെടുക്കാനെത്തിയവര്‍ക്കുവേണ്ടി മാത്രമല്ല കുര്‍ബാന കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് എന്നതാണ് വാസ്തവം, യേശുവിനെ നമ്മുടെ അള്‍ത്താരകളിലേക്ക് കൊണ്ടുവരുന്നതാണ് ഓരോ വിശുദ്ധ ബലിയും.

കാല്‍വരിയില്‍ അവിടുന്ന് സ്വയം ബലി കഴിച്ചതുപോലെ അള്‍ത്താരയിലും അവിടുന്ന് സ്വയം ബലികഴിക്കുന്നു. ഈ കുര്‍ബാനകളില്‍ പങ്കെടുക്കാനും അവയെ സമര്‍പ്പിക്കാനുള്ള നിയോഗത്തോടും കൂടി യേശു യേശു എന്ന് വിളിച്ചാല്‍ മാത്രം മതി നാം ആ കുര്‍ബാനകളിലെല്ലാം പങ്കുചേരുമത്രെ.

ദൈവമഹത്വത്തിനും നമ്മുടെ നിയോഗങ്ങള്‍ക്കും വേണ്ടി ലോകത്തില്‍ അര്‍പ്പിക്കപ്പെടുന്ന അഞ്ചു ലക്ഷത്തോളം കുര്‍ബാനകള്‍ സമര്‍പ്പിക്കുക. നാം ചെയ്യേണ്ടത് യേശു എന്ന ഒറ്റവാക്ക് അറിവോടെ പറയുക.

യേശുനാമത്തിന്റെ ശക്തിയാണ് ഇവിടെ വ്യക്തമാകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.