കുര്‍ബാന ഏകീകരണം; മാര്‍ കരിയിലിന് പൂര്‍ണ്ണ പിന്തുണയെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ എടുക്കുന്ന ഏതു തീരുമാനത്തെയും പൂര്‍ണ്ണമായി അംഗീകരിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാസമിതി.
അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രപ്രതിനിധി സഭായോഗം വിഷയത്തില്‍ മാര്‍ കരിയിലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ ഔദ്യോഗിക അല്‍മായ പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങളും സ്വീകരിക്കും.സഭയില്‍ വിഭാഗീയതയുണ്ടാക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ അംഗങ്ങളില്‍ നിന്ന് ഉണ്ടാകരുതെന്നും യോഗം ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.