പരിശുദ്ധ കുര്‍ബാനയിലെ റൂഹാക്ഷണ പ്രാര്‍ത്ഥനയ്ക്കി ടയില്‍ ബലിവേദിയില്‍ പ്രാവ് പറന്നിറങ്ങി

കോടന്നൂര്‍: പരിശുദ്ധ കുര്‍ബാനയിലെ റൂഹാക്ഷണ പ്രാര്‍ത്ഥനയ്ക്കിടയില്‍ ബലിവേദിയില്‍ പ്രാവ് പറന്നിറങ്ങി. തൃശൂര്‍ ജില്ലയിലെ കോടന്നുര്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍ ദിവ്യബലി അര്‍പ്പിക്കുമ്പോഴാണ് ഈ സംഭവം നടന്നത്.

റൂഹാക്ഷണ പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പ് തൂവെള്ള നിറമുള്ള പ്രാവ് അത്ഭുതകരമായി ബലിവേദിയിലേക്ക് പറന്നിറങ്ങുകയായിരുന്നു.വൈദികന്റെ വലതുഭാഗത്ത് തക്‌സയുടെ മുകളില്‍ ജനങ്ങള്‍ക്ക് അഭിമുഖമായി പ്രാവ് മൂന്നു മിനിറ്റോളം ഇരുന്നു. പരിശുദ്ധാത്മാവേ വരിക എന്ന പ്രാര്‍തഥനയുടെ തൊട്ടുമുമ്പെത്തിയ പ്രാവ്, പ്രാര്‍ത്ഥന തീര്‍ന്നയുടനെ പറന്നുപോകുകയും ചെയ്തു.

വളരെ അത്ഭുതത്തോടെയാണ് ആളുകള്‍ ഈ സംഭവത്തെ നോക്കിക്കാണുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതീകമാണ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.