വിശുദ്ധജലം കുടിക്കുമ്പോള്‍ സാത്താന്‍ വിട്ടുപോകും: ഒരു അനുഭവസ്ഥയുടെ പങ്കുവയ്ക്കല്‍

വിശുദ്ധജലം അഥവാ ഹന്നാന്‍ വെള്ളത്തിന്റെ ശക്തിയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എങ്കിലും ചില അനുഭവസ്ഥര്‍ അക്കാര്യം വെളിപ്പെടുത്തുമ്പോള്‍ നമുക്ക് കൂടുതല്‍ വിശ്വാസവും ബോധ്യവും ഉണ്ടാകും. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ദീര്‍ഘനാളായി ന്യൂ ഏജ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും യോഗയുടെ മറ്റ് പലരീതികള്‍ ശീലിക്കുകയും ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍.

പിന്നീട് തെറ്റു മനസിലാക്കിയപ്പോള്‍ അതെല്ലാം ഒഴിവാക്കുകയും ചെയ്തു. അങ്ങനെയൊരു ദിവസം അവര്‍ക്ക് ശക്തമായ വയറുവേദന അനുഭവപ്പെട്ടു. ഒരു രോഗമോ രോഗസൂചനയോ എന്നതിന് അപ്പുറം അത് സാത്താന്റെ പ്രവര്‍ത്തനമാണെന്ന് ആ സ്്ത്രീക്ക് തോന്നി. അതുകൊണ്ട് അവര്‍ വേഗം ചെയ്തത് ഹന്നാന്‍ വെള്ളം കുടിക്കുകയാണ്. നാലഞ്ചുകവിള്‍ ഹന്നാന്‍ വെള്ളംകുടിച്ചതോടെ വയറുവേദന ഇല്ലാതാകുകയും തന്റെവയറ്റില്‍ നിന്ന് എന്തോ ഇറങ്ങിപ്പോകുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു എന്നാണ് ഈ സ്്ത്രീ പറഞ്ഞത്. ശരീരത്തില്‍ നിന്ന് ഇരുട്ട് ഇറങ്ങിപ്പോകുന്നതുപോലെയായിരുന്നു അത്. ആ നിമിഷം അവര്‍ മറ്റൊരുകാര്യംകൂടി മനസ്സിലാക്കി തന്റെ ബുദ്ധിയില്‍ നിന്ന് ഇരുള്‍ നീങ്ങിപ്പോയിരിക്കുന്നു ശരീരത്തില്‍ അനുഭവപ്പെട്ട ആ സൗഖ്യം വീട്ടിലേക്കും പകരുന്നതുപോലെ തോന്നുകയും ചെയ്തു.

ഇതാണ് ഹന്നാന്‍ വെള്ളത്തിന്റെ ശക്തി. അത് സാത്താനെ ഓടിക്കുകയും നമ്മുടെ ബുദ്ധിക്ക് പ്രകാശം നല്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.