വിശുദ്ധവാരത്തില്‍ നമുക്ക് ഇങ്ങനെ ധ്യാനിക്കാം

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുരിശുമരണത്തിലൂടെയും ധ്യാനാത്മകമായ സഞ്ചാരം നടത്താന്‍ നമുക്ക് അവസരം തരുന്ന കാലമാണ് നോമ്പുകാലം. പ്രത്യേകിച്ച് വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളില്‍ നാം കൂടുതലായി ക്രിസ്തുവിന്റെ നിണവഴികളെ ധ്യാനിക്കേണ്ടതാണ്. വിശുദ്ധവാരം അനുഗ്രഹപ്രദമാകാന്‍, ഈശോയുടെ ധ്യാനവഴികളിലൂടെ നമുക്ക് ഇപ്രകാരം സഞ്ചരിക്കാം

ആദ്യമായി ഈശോയുടെ വിലയേറിയ തിരുരക്തത്തെക്കുറിച്ചു നമുക്ക് ധ്യാനിക്കുകയും വിലയേറിയ തിരുരക്തത്തോടുളളപ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യാം. ഈശോ ഒറ്റപ്പെടുകയും ഏകാകിയാകുകയും ചെയ്ത ബൈബിളിലെ ഭാഗങ്ങള്‍ നമുക്ക് ധ്യാനിക്കാം. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ഓശാനഞായറിലെ ഭാഗങ്ങളും തുടര്‍ന്നുള്ള ഭാഗങ്ങളും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ഈശോയുടെ തിരുമുഖത്തെക്കുറിച്ച് ധ്യാനിക്കുകയാണ മറ്റൊന്ന്.

ഇത്തരം കാര്യങ്ങള്‍ നമുക്ക് ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയുമെങ്കില്‍ വിശുദധവാരം നമുക്ക് കൂടുതല്‍ അനുഗ്രഹപ്രദമായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.