ഹോളിക്രോസ് സന്യാസസമൂഹത്തിന് ആദ്യമായി വൈദികനല്ലാത്ത സുപ്പീരിയര്‍ ജനറല്‍

റോം: ഹോളിക്രോസ് സന്യാസസമൂഹം പുതിയ സുപ്പീരിയര്‍ ജനറലായിതിരഞ്ഞെടുത്തത്് വൈദികനല്ലാത്ത ഒരാളെ. ബ്ര, പോള്‍ ബെഡ്‌നാര്‍സൈയ്ക്ക് ആണ് ചരിത്രം രചിച്ചത്. വൈദികനല്ലാത്ത ആളെയും സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കാം എന്ന കാനന്‍ ലോയില്‍ മാറ്റംവരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് ബ്ര. പോള്‍ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്.

1837 ല്‍ വാഴ്ത്തപ്പെട്ട ബാസിലെ മോറൗ സ്ഥാപിച്ചതാണ് ഹോളിക്രോസ് സന്യാസസമൂഹം. സന്യാസവൈദികര്‍ക്കും ബ്രദേഴ്‌സിനുംവേണ്ടിയുള്ളതാണ് ഈ സഭ.16 രാജ്യങ്ങളിലായി 1200 അംഗങ്ങള്‍ ഈ സമൂഹത്തിനുണ്ട്. വിദ്യാഭ്യാസത്തിലാണ് സന്യാസസമൂഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പുതിയ സുപ്പീരിയര്‍ ജനറല്‍ ന്യൂഹാവന്‍ സ്വദേശിയാണ്. പ്രഥമവ്രതവാഗ്ദാനം 1979 ല്‍ എടുത്തു. നിത്യവ്രതം 1985 ലും. ഫാ.റോബര്‍ട്ട് എല്‍എപ്പിങിന്റെ പിന്‍ഗാമിയായിട്ടായിരിക്കും ബ്ര. പോള്‍പുതിയ ചുമതല ഏറ്റെടുക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.