കോവിഡ്; സിസ്റ്റര്‍ പൗളിന്‍ മൂഞ്ഞേളിയുടെ സംസ്‌കാരം ഇന്ന്

തൃശൂര്‍: കോവിഡ് മൂലം മരണമടഞ്ഞ സിസ്റ്റര്‍ പൗളിന്‍ മൂഞ്ഞേലിയുടെ സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നവ്യജ്യോതി പ്രൊവിന്‍ഷ്യാള്‍ ഹൗസിലെ സെമിത്തേരിയില്‍ നടക്കും. ഒഡീഷയിലെ ബാലസോര്‍ രൂപതയില്‍ സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ ജൂലൈ 30 നാണ് കോവിഡ് മൂലം മരണമടഞ്ഞത്. 57 വയസായിരുന്നു.

ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍, ബദ്രക് കോണ്‍വെന്റിലെ സുപ്പീരിയറായിരുന്നു. കഴിഞ്ഞ ഒരു മാസമായി രൂപതാംഗങ്ങള്‍ മുഴുവന്‍ സിസ്റ്ററുടെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു. ഞങ്ങള്‍ ദൈവത്തിന്റെ പദ്ധതി സ്വീകരിക്കാന്‍ തയ്യാറാണ്. അവിടുത്തെ കൃപ വേദനാകരമായ ഈ സാഹചര്യത്തില്‍ ഉള്‍ക്കൊളളാനും. രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഐസക് പുത്തനങ്ങാടി പറഞ്ഞു. ജൂണ്‍ 29 നാണ് സിസ്റ്ററെ ബാലസോറിലെ ജ്യോതി ഹോസ്പിറ്റലില്‍ പ്രവേശിച്ചിപ്പിച്ചത്. പിന്നീട് ഭുവനേശ്വറിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. എങ്കിലും പിന്നീട് സ്ഥിഗതികള്‍ രൂക്ഷമായി.

1991 ല്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ജൂണ്‍ മൂന്നിനാണ് ബദ്രാക്കിലെത്തിയത്. അതിന് മുമ്പ് മുംബൈയിലും കേരളത്തിലുംവിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.