വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് കൂടുതല്‍ ഗ്രാന്റ് അനുവദിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ഗ്രാന്റ് തുക വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ചെന്നൈയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. 20,000 ല്‍ നിന്ന് 37,000 ആയി വര്‍ദ്ധിപ്പിച്ചതായിട്ടാണ് അദ്ദേഹം അറിയിച്ചത്.

പത്തുദിവസത്തെ വിശുദ്ധനാട് സന്ദര്‍ശനത്തിനുള്ള സാമ്പത്തികസഹായം ലഭിക്കുന്നതിനായി താല്പര്യമുള്ളവരില്‍ നിന്ന് ഫെബ്രുവരിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.