വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്കുന്നതില്‍ ഇടപെടാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് അധികാരമില്ല:ഹൈക്കോടതി


കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്കുന്നതില്‍ ഇടപെടാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.

കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ക്രിസ്തുവിന്റെ അന്ത്യ അത്താഴ വേളയിലെ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉടമ്പടിയായിട്ടാണ് വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത് ഭക്ഷണമായല്ല വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. വിശ്വാസികള്‍ക്ക് കുര്‍ബാനയുടെ ഭാഗമായി വിതരണം ചെയ്യുന്ന

അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാനിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.