വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ ഒരു പ്രൊട്ടസ്റ്റന്റു വിശ്വാസിയുടെ അനുഭവം കേള്‍ക്കണോ..

എന്റെ ശരീരത്തിലൂടെ എന്തോ കടന്നുപോകുന്നതുപോലെ എനിക്ക് തോന്നി. അത് വല്ലാത്തൊരു നിമിഷമായിരുന്നു. എനിക്ക് അത് മറക്കാനൊരിക്കലും കഴിയില്ല.
ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസി എഴുതിയ കുറിപ്പിലെ ഏതാനുംവരികളാണ് ഇത്. മിഖാ ദമാനിയാക്ക് എന്ന വ്യക്തിയാണ് താന്‍ ആദ്യമായി പങ്കെടുത്ത വിശുദ്ധ കുര്‍ബാനയിലെ അനുഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം താന്‍ ആ വൈദികനുമായി ഏറെ നേരം സംസാരിച്ചുവെന്നും അദ്ദേഹം എഴുതുന്നു.

കത്തോലിക്കര്‍ എന്തുകൊണ്ടാണ് വിശുദ്ധരെ മാധ്യസഥരായി സ്വീകരിച്ചിരിക്കുന്നത് എന്നതിന്റെ കാരണം തനിക്ക് വിശുദ്ധ കുര്‍ബാനയിലൂടെ മനസ്സിലായിയെന്നും അദ്ദേഹം പറയുന്നു. എല്ലാവരോടും എനിക്ക് ഇപ്പോള്‍ സ്‌നേഹവും സമാധാനവും തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ഒരു വ്യക്തി താന്‍ ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയെങ്കില്‍ നിത്യവും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരമുളള, ഭാഗ്യം സിദ്ധിച്ച നമ്മുടെ അനുഭവം എത്രയോ അധികമായിരിക്കണം. പക്ഷേ നമുക്ക് അത്തരമൊരു അനുഭവം ഉണ്ടാകുന്നുണ്ടോ..

വിശുദ്ധ കുര്‍ബാനയോട് നമുക്കുള്ള സ്‌നേഹം എത്രത്തോളമുണ്ട്. സ്വയംവിശകലനത്തിന് ഈ സംഭവം നമുക്ക് പ്രേരകമാകട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.