കുര്‍ബാന ഏകീകരണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജികള്‍ തള്ളി

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഇടക്കാല ഹര്‍ജികള്‍ തള്ളി. ഹര്‍ജിക്കാരോട് കോടതിച്ചെലവ് കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു.

അല്മായരും വൈദികരും ഉള്‍പ്പെടുന്ന സമിതികളില്‍ ചര്‍ച്ച ചെയ്യാതെ കുര്‍ബാന പരിഷ്‌ക്കരണം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരായ ഒരു വിഭാഗം വിശ്വാസികളുടെ വാദം.

വിശ്വാസികള്‍ക്ക് സിനഡ് തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പൊതുതീരുമാനം ഒരിടത്ത് മാത്രമായി മാറ്റാനാകില്ലെന്ന താമരശ്ശേരി ബിഷപ്പിന്റെയും വാദം കണക്കിലെടുത്താണ് കോടതി ഹര്‍ജികള്‍ തള്ളിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.