പരിശുദ്ധാത്മാവ് എന്ന നാമം രൂപപ്പെട്ടത് എങ്ങനെയാണെന്നറിയാമോ?

ഹീബ്രുഭാഷയിലെ റുവാഹ് എന്ന വാക്കിന്റെ തര്‍ജ്ജമയാണ ആത്മാവ് എന്ന പദം. ശ്വാസം,വായു, കാറ്റ് എന്നെല്ലാമാണ് ഇതിന്റെ അര്‍ത്ഥം. ആത്മാവ്,പരിശുദ്ധന്‍ എന്നീ പദങ്ങള്‍ പൊതുവായി മൂന്നു ദൈവിക വ്യക്തികള്‍ക്കുള്ള വിശേഷണങ്ങളാണ്.

എന്നാല്‍ വിശുദ്ധഗ്രന്ഥവും ആരാധനാക്രമവും ദൈവശാസ്ത്രവും ഈ രണ്ട് വാക്കുകളും യോജിപ്പിച്ച് പരിശുദ്ധാത്മാവ് എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.ഈശോ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തപ്പോള്‍ പാറക് ലേത്താ എന്നാണ് വിളിച്ചത്.

ഇതിന്റെ വ്യാചാര്‍ത്ഥം ഒരുവന്റെ പക്ഷത്തേക്ക് വിളിക്കപ്പെട്ടവന്‍ എന്നാണ്. പാറക് ലേത്താ എന്ന വാക്ക് സാധാരണയായി തര്‍ജ്ജമ ചെയ്യുന്നത് ആശ്വാസദായകന്‍ എന്ന നിലയിലാണ്. ഈശോ പരിശുദ്ധാത്മാവിനെ സത്യത്തിന്റെ ആത്മാവ് എന്നാണ് വിളിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.