ഇത് പരിശുദ്ധാത്മാവോ? മാര്‍പാപ്പയുടെ ശിരസിന് മുകളിലെ പ്രകാശവലയത്തിന്റെ അര്‍ത്ഥം തേടി സോഷ്യല്‍ മീഡിയ

ഇത് പരിശുദ്ധാത്മാവാണോ? ഫ്രാന്‍സിസ് മാര്‍പാപ്പ പെന്തക്കോസ്തു തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശിരസിന് മുകളില്‍ ഒരു പ്രകാശവലയം പ്രത്യക്ഷപ്പെട്ടതിനെചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഈ ചര്‍ച്ച നടക്കുന്നത്.

പാപ്പായുടെ ശിരസിന് മുകളില്‍ പുകപോലെയാണ് ഈ പ്രകാശവലയം കാണപ്പെടുന്നത്. പെന്തക്കോസ്തു ദിനത്തില്‍ തന്നെ ഇങ്ങനെയൊരു അത്ഭുതം പ്രത്യക്ഷപ്പെട്ടതാണ് വിശ്വാസികള്‍ക്കിടയില്‍ ഈ ദൃശ്യത്തെ ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

ജൂണ്‍ ആറിനാണ് ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 450,000 പേരാണ് ഇത് കാണുകയും അഭി്ര്രപായം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.