അതിശക്തിയായ് കൊടുങ്കാറ്റായി..പരിശുദ്ധാത്മാവിനെക്കുറിച്ചുളള ഒരു മനോഹരഗാനം

ക്രൈസ്തവ ആത്മീയജീവിതത്തില്‍ പരിശുദ്ധാത്മാശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. ക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം ശത്രുക്കളെ ഭയന്ന് മുറിക്കുള്ളില്‍ വാതിലടച്ച് ഭയന്ന് കഴിഞ്ഞിരുന്ന ശ്്ഌ്ഹന്മാരെ ധീരരും കരുത്തരുമാക്കി മാറ്റിയത് പരിശുദധാത്മാവായിരുന്നുവെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അതുപോലെ അന്നും ഇന്നും എന്നും പ്രവര്‍ത്തനനിരതമായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പുതിയൊരു ഭക്തിഗാനം പുറത്തിറങ്ങിയിരിക്കുന്നു.

അതിശക്തിയായി, കൊടുങ്കാറ്റായി എന്ന് തുടങ്ങുന്നതാണ് ഈ ഗാനം. ഇവാന്‍സ് ക്രിയേഷന്‍സിന് വേണ്ടി നിബിന്‍കത്രാപ്പള്ളി രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. മജോ വര്‍ഗ്ഗീസാണ് ഗായകന്‍. സിബി ജോസഫ് ഓര്‍ക്കസ്്്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു. ഭക്തിസാന്ദ്രമായ ഈ വീഡിയോ ഗാനത്തിന് ലിനോ കുരിശുംമൂട്ടില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ലിജോ പുളിങ്ങോം ആണ് എഡിറ്റിംങ്. സിബി ജോസഫ് മിക്‌സ്& മാസ്റ്ററിംങ് നിര്‍വഹിച്ചിരിക്കുന്നു.

ക്രൈസ്തവ ഭക്തിഗാനശാഖയില്‍ പരിശുദ്ധാത്മാവിനെക്കുറിച്ചു വിരചിതമായിട്ടുള്ള ഗാനങ്ങള്‍ കുറവാണ്. ആ കുറവിലേക്കാണ് നിറവായി ഈ ഗാനം കടന്നുവന്നിരിക്കുന്നത്.

ആത്മാവേ പാവനാത്മാവേ പറന്നിറങ്ങണമേ, വരദാനഫലങ്ങളായെന്നില്‍ നിറയണമേ എന്ന്ഈ ഗാനത്തോട് ചേര്‍ന്ന് നമുക്കും പാടിപ്രാര്‍ത്ഥിക്കാം.ലിങ്ക് ചുവടെ:മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.