ഹോളിവുഡ് ഇതിഹാസം സില്‍വെസ്റ്റര്‍ സാലന്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടി

വത്തിക്കാന്‍ സിറ്റി: ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കുടുംബത്തോടും സഹോദരനോടുമൊപ്പമാണ് സില്‍വെസ്റ്റര്‍ മാര്‍പാപ്പയെ കണ്ടത്. തന്റെ ആരാധകനാണ് മാര്‍പാപ്പയെന്ന് അറിഞ്ഞുകൊണ്ടായിരുന്നു സില്‍വെസ്റ്റര്‍ ഈ കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. തനിക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നല്കിയതിന് സില്‍വെസ്റ്റര്‍ നന്ദി അറിയിച്ചു. 77 കാരനായ ഇതിഹാസതാരം റോക്കി,റാംബോ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. റോക്കി ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ചിത്രം കൂടിയാണ്. അഭിനയത്തിനൊപ്പം തിരക്കഥ രചിച്ചതും സില്‍വെസ്റ്റര്‍ സ്റ്റാലന്‍ തന്നെയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.