ഭവനരഹിതര്‍ക്കായി വത്തിക്കാനില്‍ പുതിയ അഭയകേന്ദ്രം

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ പടിവാതില്ക്കലായി ഭവനരഹിതര്‍ക്കുവേണ്ടിയുള്ള പുതിയ അഭയകേന്ദ്രം തുറന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയാണ് ഈ അഭയകേന്ദ്രം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ ഈ നാലുനില കെട്ടിടം ഒരു സന്യാസിനി സമൂഹം ഉപയോഗിച്ചുവരികയായിരുന്നു. കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കിയുടെ കലാവിരുതാണ് അതിനെ ഇന്ന് കാണുന്നവിധത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും ഇന്റീരിയറും അദ്ദേഹം ക്രമീകരിച്ചത്.

1930 ന് മുമ്പ് ഈ കെട്ടിടം palazzo migliori കുടുംബത്തിന്റേതായിരുന്നു. അവരത് വത്തിക്കാന് വില്ക്കുകയായിരുന്നു. ഇതേ പേരാണ് അഭയകേന്ദ്രത്തിന് നല്കിയിരിക്കുന്നത്. പാലസ് ഓഫ് ദ ബെസ്റ്റ് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.