ഹോം സിക്ക്‌നസോ? ആശ്വസിക്കാന്‍ ക്രിസ് പാറ്റ് നിര്‍ദ്ദേശിക്കുന്ന തിരുവചനം ഇതാ

ജോലി, രോഗം, മറ്റ് ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്ന് അകന്നുജീവിക്കേണ്ടിവന്നിട്ടുണ്ടാകാം പലര്‍ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ അവരെ വേട്ടയാടും. വീട്..പ്രിയപ്പെട്ടവര്‍.. നമ്മുടെ മാനസികനിലയെ പോലും ചിലപ്പോള്‍ ഇത് അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.

സാധാരണക്കാര്‍മ ുതല്‍ പ്രശസ്തവര്‍ വരെ ഇത്തരം മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുള്ളവരാണ്. തനിക്കും ഹോംസിക്ക്‌നെസ് അനുഭവപ്പെടാറുണ്ടെന്ന് നടന്‍ ക്രിസ് പ്രാറ്റ് അടുത്തയിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫിലിപ്പി 4:13 ആണ് ക്രിസ് പാറ്റ് ഇതിലേക്കായി നിര്‍ദ്ദേശിക്കുന്ന തിരുവചനം.

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാന്‍ എനിക്ക്‌സാധിക്കും എന്നതാണല്ലോ ആ വചനം. അതിന് മുമ്പിലുള്ള വചനഭാഗം കൂടി ഓര്‍ത്തിരിക്കുന്നതും നല്ലതാണ്.

ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്്. താഴ്ന്ന നിലയില്‍ ജീവിക്കാന്‍ എനിക്കറിയാം, സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അതേ സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം .. (4;12)

അതെ ജീവിതത്തിലെ ഏതു തിക്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തെ കൂട്ടുപിടിക്കുക. അവിടുന്ന് കൂടെയുണ്ടെങ്കില്‍ എല്ലാം കടന്നുപോകും എന്ന് വിശ്വസിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.